അമ്മക്കിത്തിരി കാല്ക്കുഴമ്പ്.
അച്ഛനിത്തിരി പനി മരുന്ന്
കുരുമുളകിലൊഴിച്ചൊരു വലി വലിച്ചാല്‍
ഏഴു ജന്മം പനിക്കില്ലെന്ന് അച്ഛന് വൈദ്യന്
മകള്‍ക്ക് നൂല് പൊട്ടാത്ത ഒരു പട്ടം.
മേഘത്തില്‍ തൊടണമെന്നവള്‍ വാശി പിടിക്കും.
മോഹമൊരു മേഘമെന്നവള്ക്കറിയില്ലല്ലോ.
തൊടാനായും.തൊട്ടെന്ന് ചിരിക്കും.
ഉടലുലഞ്ഞൊരു കാറ്റില്‍ ഓടി മറയും.
ഇല്ലായ്മയുടെ വിറകൂതിയൂതി കഞ്ഞിയാക്കുന്നവള്ക്ക്
പ്രണയം വേവിക്കാന്‍ ഒരു ഹൃദയം.
No comments:
Post a Comment